Friday, November 17, 2006

യൂ ആര്‍ മൈ സ്വീറ്റ് ഡാര്‍ലിംഗ്‘

പ്രണയം എന്നുമൊരു നെരിപ്പോടാണ്
കാലത്തിന്റെ , പ്രകൃതിയുടെ, ഉണങ്ങി വരണ്ട സ്വപ്നങ്ങളുടെ ...

കാലവും പ്രകൃതിയും സ്വപ്നങ്ങളും ഈ നെരിപ്പോടിലിട്ടു നാം തീ കായുന്നു..

നീണ്ടു കൊഴുത്ത കൈകാലുകളില്‍ എനിക്ക്
എന്റെ പ്രണയങ്ങള്‍ കാണുവാന്‍ കഴിയുന്നില്ല..

അവളുടെ പ്രണയാര്‍ദ്രമായ നോട്ടങ്ങളില്‍ പോലും
എനിക്ക് പ്രണയം കണ്ടെത്താന്‍ കഴിയുന്നില്ല!

അവളുടെ ഇറുകി മുറുകി പൊട്ടാറായ വസ്ത്രങ്ങളിലും
ഞാന്‍ കാണുന്നില്ല

എവിടെയാണ് ഞാന്‍ പ്രണയം കാണേണ്ടത് സഖേ?

പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ച
എന്റെ നാട്ടിലെ ഊടു വഴികളിലോ?

അല്ലെങ്കില്‍ അതിന് കോര്‍പ്പറേറ്റ് മാനങ്ങള്‍ നല്‍കിയ
നിന്റെ ചാറ്റ് വിന്‍‌ഡൊകളിലോ?

എങ്കിലും എനിക്കൊന്നറിയാം ഡാര്‍ലിംഗ്..
“യൂ ആര്‍ മൈ സ്വീറ്റ് ഡാര്‍ലിംഗ്‘

11 comments:

അമല്‍ | Amal (വാവക്കാടന്‍) said...

പുതിയ ബ്ലോഗും അതിലെ പുതിയ പോസ്റ്റും



ഞാനീ ചെയ്യുന്നതെന്താണെന്ന് ഞാന്‍ അറിയുന്നില്ല..
എന്നോടു പൊറുക്കേണമേ!!

ലിഡിയ said...

പ്രണയം ഇത്രയ്ക്ക് ബോറാണൊ ?? :-((

ഇത് പ്രണയം എന്ന് പറയരുതായിരുന്നു, പഴയ സൈന്യത്തിലെ പാട്ട് പോലെ

-പാര്‍വതി..

വാളൂരാന്‍ said...

വാവക്കാടാ, എനിക്കു തോന്നിയതാണു കെട്ടോ, ലോകത്തില്‍ സത്യമായിട്ടുള്ളത്‌ മരണവും പ്രണയവും മാത്രം....

സു | Su said...

“എങ്കിലും എനിക്കൊന്നറിയാം ഡാര്‍ലിംഗ്..
“യൂ ആര്‍ മൈ സ്വീറ്റ് ഡാര്‍ലിംഗ്’ ”

അത്രേം അറിയാലോ? അതു തന്നെയാണ് പ്രണയം.

മനോജ് കുമാർ വട്ടക്കാട്ട് said...

എന്താണ്‌ പ്രണയം?
അതുതന്നെയാണ്‌ എല്ലാവരും എപ്പോഴും തിരയുന്നത്‌!

ശിശു said...

പ്രണയം ഒരു കലാപമാകുന്നു
സമൂഹത്തിനോട്‌, വ്യവസ്ഥിതികളോട്‌, നമ്മോടുതന്നെയുള്ള കലാപം, പ്രണയം അടിമുടി നമ്മെ മാറ്റിക്കൊണ്ടിരിക്കും.അഥവാ അങ്ങനെ ഒന്ന് സംഭവിക്കുന്നില്ലെങ്കില്‍ നാം പ്രണയിക്കുന്നില്ലെന്നു മനസ്സിലാക്കാം.

ശിശു said...
This comment has been removed by a blog administrator.
അമല്‍ | Amal (വാവക്കാടന്‍) said...

പാറൂ ചേച്ചി,
പ്രണയം ചില സമയത്ത് ബോറു തന്നെയാണ്..
“മാംസ നിബദ്ധമല്ല രാഗം” എന്നു നമ്മള്‍ പിറുപിറുക്കേണ്ടി വരുന്നിടത്ത്!!
കമന്റിയതിനു നന്ദി..

മുരളിയേട്ടാ,
അതു തോന്നലല്ല ! സത്യം തന്നെയാണ്..
നന്ദി!

സു,
അതില്‍ കടിച്ചു തൂ‍ങ്ങിക്കൊണ്ടിരിക്കുന്നു!! :)
നന്ദി!

പടിപ്പുരേ,
ശരിയാണ്.. നല്ലതു കണ്ടെത്താന്‍ ഭാഗ്യം തന്നെ വേണമെന്നു തോന്നുന്നു
നന്ദി!

ശിശു,
ഈ കലാപത്തില്‍ വിട്ടു വീഴ്ചകളും ഉണ്ടാവും അല്ലേ?
ഒരു രഞ്ജിപ്പ് മുതലായ സംഭവങ്ങള്‍..
നന്ദി!

അമല്‍ | Amal (വാവക്കാടന്‍) said...

ഡിലീറ്റ് ചെയ്ത കമന്റിനും നന്ദി

Peelikkutty!!!!! said...

പ്രണയം - സ്നേഹം ന്നൊക്കെ പറഞ്ഞാ എന്താ ?

(love is a feeling...caring and...
->oxford dictionary page no 225 എന്നൊന്നും ആരും പറഞ്ഞേക്കല്ലേ! :))

അമല്‍ | Amal (വാവക്കാടന്‍) said...

പീലിക്കുട്ടീ,
അത്...അത്..
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കല്‍, ഈ കളിയില്‍ ഇല്ല!!
:)

നന്ദൂ,
എനിക്ക് നെരിപ്പോടാണ്..അങ്ങനെ അല്ലാത്തവര്‍ക്ക് എന്റെ ആശംസകള്‍!!