Wednesday, March 14, 2007

കാമ്പസ്സിന്റെ ജാതകം

ജൂലൈ
കാമ്പസ്സിലെ ആരവങ്ങള്‍ക്കിടയില്‍
ഒറ്റപ്പെട്ടു പോയവര്‍
കൂട്ടുകൂടാന്‍ ഒരു മുഖവും കാണാതെ
സ്വന്തം മുഖത്തേക്കു തന്നെ സംശയത്തോടെ നോക്കുന്നവര്‍
ആഘോഷ സ്വീകരണങ്ങള്‍ക്കും ക്യാമ്പെയ്‌നുകള്‍ക്കുമിടയ്ക്ക്
പറഞ്ഞു കേട്ട് കോളേജ് ലൈഫിന്റെ ഗന്ധം
കുറിപ്പ് : പൂവാലന്‍‌മാരേ സൂക്ഷിക്കുക

ആഗസ്റ്റ്
പരിചയത്തിന്റെ പുതുമോടികള്‍
ഓഫീസിലെ നൂലാമാലകള്‍ക്കു വേണ്ടിയും
സ്റ്റോറില്‍ ഗൈഡിനും പുസ്തകങ്ങള്‍ക്കുമായി
യൂറിന്‍ ഷെഡ്ഡില്‍ ‘ഒരു കമ്പനി’ക്കു വരെ -
നീണ്ടു പോകുന്ന ബന്ധങ്ങള്‍
അതിനപ്പുറം -
നാം ഒന്നുമല്ല
എങ്കിലും പരസ്പരം കണ്ണുകളിലെ തിളക്കം
തിരിച്ചറിയുന്നത് ഇവിടെ നിന്നാണ്
കുറിപ്പ് : അധികം ചിന്തിക്കരുത്

സെപ്റ്റംബര്‍
ചിന്തകള്‍ക്കൊടുവില്‍ ‘അവള്‍ !!!’
ട്രൂ ലവ്വിന്റെ വരികള്‍ക്കിടയില്‍ ‘അവള്‍’
ഉച്ചയ്ക്ക് കെ.എം.സ്റ്റോഴ്സിന്റെ മൂലയില്‍
പുകച്ചു വിടുന്ന ചുരുളുകള്‍ക്കിടയിലും ‘അവള്‍‘ !
ക്ലാസ്സില്‍ ഉത്തരം മുട്ടി സര്‍‌വ്വരും ചിരിക്കുമ്പോള്‍
തിളങ്ങുന്ന കണ്ണുകളില്‍ ഒരു സ്വാന്തനം
മതി, ഞാനീ കടലു താണ്ടണമോ ?
അതോ ... ? വീണ്ടും
മടുപ്പോടെ ഓണത്തിന്റെ അവധി ദിവസം
കുറിപ്പ് : ഭക്ഷണം കഴിക്കാതിരിക്കരുത്

ഒക്ടോബര്‍
ലാബിലെ ആസിഡിനും ആല്‍ക്കലിയ്ക്കും
ഒരേ ഗന്ധം എന്റു പോയിന്റ് കിട്ടാതെ
നിലച്ചു പോയ പരീക്ഷണങ്ങള്‍
തുഗ്ലക്കിന്റെ സൈന്യവും, ടിപ്പുവും ഭാരതത്തില്‍
പടയോട്ടം തുടങ്ങുമ്പോള്‍ ചില അക്കൌണ്ടുകളുടെ
ബാലന്‍‌സുകള്‍ തെറ്റുന്നു.
ഒടുവില്‍ ട്രിഗണോമെട്രിയും ഇന്റഗ്രേഷനും
ഡിഫറന്‍‌സിയേഷനുമെല്ലാം
പൂജ്യത്തില്‍ അവസാനിക്കുന്നു.
ഷേക്‍സ്പിയറിന്റെ യഥാര്‍ഥ സ്നേഹത്തിലെ
വരികള്‍ മാത്രം ക്ലാസ്സ് മുറിയില്‍ മുഴങ്ങുന്നു.
കുറിപ്പ് : സ്നേഹമാണഖില സാര ചാരായ ഷാപ്പുകളില്‍

നവംബര്‍
ബ്ലേയ്‌ഡുകള്‍ കൊണ്ട് കൈത്തണ്ടയില്‍
പേരുകള്‍ കുത്തുമ്പോള്‍ ഹൃദയത്തില്‍
ചോര പൊടിയുന്നു.
നമുക്ക് പരസ്പരം കണ്ണുകളില്ലാതാകുന്നു.
‘ഹാന്‍സി’ ന്റെ സുഖത്തിനപ്പുറം നീയുണ്ടെന്ന്
ഒരു വെളിപാടെനിക്കുണരുന്നു.
സി.ബി.യിലേക്ക് കയറിപ്പോകുന്ന
കോണിപ്പറ്റിയുടെ ഏതോ മൂലയില്‍
നിന്റേയും എന്റേയും പേര് ഒരധിക ചിഹ്നത്താല്‍
പരസ്പരം പിണഞ്ഞു കിടക്കുന്നു
കുറിപ്പ് : അരം+അരം = കിന്നാരം

ഡിസംബര്‍
ക്രിസ്തുമസ് കാര്‍ഡിലെ പൊള്ളുന്ന വരിയില്‍
നിന്റെ കണ്ണീരിന്റെ ഉപ്പുരസം
ആശംസാ കാര്‍ഡുകളിലെ ചത്ത വാചകങ്ങള്‍
അര്‍ഥമില്ലാതാകുന്നതിവിടെയാണ്
പിന്നെ,
ഒരു പുതുവര്‍ഷത്തെ പ്രതീക്ഷകള്‍ മൊട്ടിടുന്നതും.
കുറിപ്പ് : വിഷ് യൂ എ ബ്യൂട്ടിഫുള്‍ ‘ഡെത്ത്’

ജനുവരി
തലയ്ക്കു മുകളില്‍ ശൂന്യമായ ആകാശം
ചെയ്തു തീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങള്‍
ക്ലാസ്സ് മുറിയിലെ ബഹളങ്ങളിലും
പുറത്തെ സിമന്റു ബെഞ്ചിനും
ഒരേ ചൂട് - സൌഹൃദത്തിന്റേയും പിന്നെ
പൂക്കാതെ പോയ ഒരുപാട് പ്രണയങ്ങളുടേയും
കുറിപ്പ് : പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ

ഫെബ്രുവരി
ഹൃദയത്തിന്റെ ഭാഷ അറിയുന്നതിവിടെയാണ്
ഓഡിറ്റോറിയത്തിനരികിലെ വലിയ തണല്‍-
മരം പോലെ കോളേജ് നമുക്കു മുന്നില്‍ വലുതാകുന്നു
രണ്ട് കൊല്ലം കുത്തിക്കുറിച്ച നോട്ടുബുക്കുകള്‍
കോളേജ് ഡേയ്ക്ക് പറപ്പിക്കുവാനുള്ള-
ശരങ്ങളാകുന്നു. പിന്നെ കൂവലുകളുടെ മഹാ സമ്മേളനം
കുറിപ്പ് : നതിംഗ് ഒഫീഷ്യല്‍ എബൌട്ട് ഇറ്റ്

മാര്‍ച്ച്
ക്യാമ്പസ്സില്‍ ഇല പൊഴിയും കാലം
മാവിന്‍ ചുവടും തെങ്ങിന്‍ തടവും
കണ്ണീരില്‍ കുതിരുന്ന കാലം
ഓട്ടോഗ്രാഫിന്റെ പേജുകളില്‍ അനുഭവങ്ങള്‍ -
പെയ്തിറങ്ങുന്ന കാലം. ഒപ്പം ഒരുപാട് ആശംസകളും
ഒടുവില്‍ കൈത്തണ്ടയില്‍-
മുറിവുണങ്ങി കറുത്ത പാട് മാത്രമാവുന്നു.
കുറിപ്പ് : യേ ദില്‍ മാംഗേ മോര്‍


സുഹൃത്തേ,
യാത്ര തുടങ്ങുകയാണ്
നിനക്കും എനിക്കും തമ്മില്‍
ദൂരങ്ങളില്ലാതാകുന്നു
ക്യാമ്പസ്സിനപ്പുറം നാം ഒന്നുമല്ലാതാകുന്നു
എങ്കിലും-
നിനക്കു ഞാനും എനിക്ക് നീയും
എന്ന പ്രതീക്ഷ ഒരിക്കലും വറ്റാതിരിക്കട്ടെ....


1998-99 വര്‍ഷത്തെ എസ്.എന്‍.എം.കോളേജ് മാഗസിനില്‍ എം.എ.അജിരേഷ് എന്ന എന്റെ സുഹൃത്ത് എഴുതിയ ഒരു സാധനം..
കെ.എം.സ്റ്റോഴ്സ് എന്നത്, കോളേജിന്റെ അടുത്തുള്ള ഒരു സ്റ്റേഷനറി കടയാണ്..
സി.ബി. എന്നാല്‍ സെന്റിനറി ബ്ലോക്ക് (കോളേജിന്റെയല്ല, മാനേജ്‌മെന്റിന്റെ സെന്റിനറി)..

14 comments:

വാവക്കാടന്‍ said...

കോളേജ് മാഗസിനില്‍ നിന്നും ഒരേട്,

എന്റെ പുതിയ പോസ്റ്റ്!

ദില്‍ബാസുരന്‍ said...

സംഭവം കൊള്ളാം പക്ഷെ കോപ്പിലെ റൈറ്റാവരുത് ഒടുക്കം. മാപ്പ് വേണമെങ്കില്‍ പ്രത്യേകം പറയണം. ഞാന്‍ ഒരു കണ്ടെയിനര്‍ നിറയെ ചീപ്പ് ചൈനീസ് മാപ്പ് വരുത്തിയിട്ടുണ്ട്. ഇപ്പൊ നല്ല ഡിമാന്റുള്ള സീസണാ. :-)

സു | Su said...

നന്നായിട്ടുണ്ട് ഇത്. എഴുത്ത് അജിരേഷ് എന്ന സുഹൃത്തിന്റെയാണെങ്കിലും. :)

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല കവിത. ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനു മോബ്‌ ചാനല്‍ http://www.mobchannel.com & http://vidarunnamottukal.blogspot.com/ ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.

KM said...

ആരുടെയായാലും നല്ല വരികള്‍.

sathees makkoth | സതീശ് മാക്കോത്ത് said...

വാവക്കാടാ,
അജിരേഷിന്റെ ഈ സം‌ഭവം കൊള്ളാം.
അജിരേഷിനും വാവക്കാടനും ആശംസകള്‍!
( അജിരേഷ്-വാവക്കാടന്‍ വടംവലിക്ക് വേദിയാകുമോ ഇനി ബൂലോകം!!!!)

വാവക്കാടന്‍ said...

ദില്‍ബോ:
നന്ദി..
ലവന് ഇന്റര്‍നെറ്റിലൊന്നും കയറാനുള്ള സമയവുമില്ല താല്പര്യവുമില്ല..അതു കൊണ്ട് വ്യക്തമായ അനുവാദത്തോടു കൂടിയാണ് ഇതെടുത്തിട്ടത്!

മാപ്പ് സൂക്ഷിച്ചു വെച്ചോ..ആവശ്യം വരുമായിരിക്കും :)

സൂ ചേച്ചി:
പുള്ളിക്കാരനെ അറിയിക്കാം

വിടരുന്ന മൊട്ടുകളെ:
ഇത് കണ്ടിട്ട് ഒരു അവാര്‍ഡിനുള്ള വകയായിട്ട് തോന്നിയോ? :)
എന്റെ മാതാവേ ..!!

നല്ല ശ്രമം! അഭിനന്ദനങ്ങള്‍! പക്ഷേ ഞാനില്ല :)

മേന്‍‌ന്നേ:

ലവന്‍ പുലിയാണ്!
നന്ദി :)

സതീശ് ഗാരു:
ആശംസകള്‍ക്ക് നന്ദി

പണിയെടുത്ത് തഴമ്പിച്ച അവന്റെ കൈ കൊണ്ട് ഒന്നു കിട്ടിയാല്‍ തീര്‍ന്നു ബ്ലോഗിംഗും എല്ലാം :)
എന്റെ തേവരേ, കാത്തോളണേ !!
:)

ഇത്തിരിവെട്ടം|Ithiri said...

നന്നായിരിക്കുന്നു...

കൃഷ്‌ | krish said...

പെട്ടെന്ന്‌ കാമ്പസ്‌ കറക്കം നടത്തിയപോലുണ്ട്‌. കൊള്ളാം.

Vempally|വെമ്പള്ളി said...

ക്യാമ്പസ്, അതു ഒരു ഓര്‍മ്മ തന്നെ, ഈ കുറിപ്പ് അതിനെ വീണ്ടും പുറത്തെടുത്ത് ജീവന്‍ വയ്പിക്കുന്നു.

കരീം മാഷ്‌ said...

വാവക്കാടാ,
അജിരേഷിന്റെ ഈ സം‌ഭവം കൊള്ളാം.
അജിരേഷിനും വാവക്കാടനും ആശംസകള്‍!
അനുവാദം വാക്കാല്‍ വാങ്ങിയിട്ടു പിന്നെ തോക്കാല്‍ തീര്‍ക്കേണ്ടി വരുന്ന അവകാശ തര്‍ക്കം ഹിന്ദി തിരക്കഥ രംഗത്തുണ്ടായിട്ടുണ്ട്. ബ്ലോഗിലും ഇപ്പോള്‍ ഒരു തോക്കിന്റെ പരസ്യമുണ്ട്. :)

വാവക്കാടന്‍ said...

ഇത്തിരിയണ്ണാ,
നന്ദി :)

കൃഷ് :
നന്ദി :)

വെമ്പള്ളി:
ഉദ്ദേശം സഫലമായി :)

മാഷേ :
വാക്കാല്‍ വാങ്ങിയിട്ടു പിന്നെ തോക്കാല്‍ തീര്‍ക്കേണ്ടി വരുന്ന
കലക്കിയല്ലോ ഇത്..

ആശംസകള്‍ക്ക് നന്ദി :)

Anonymous said...

സത്യം പറഞാല്‍ വിഷമിക്കരുത് താങ്കള്‍ ഒരു സ്വഭാവിക എഴുത്തുകാരന്‍ അല്ല.
കുറെ വായിച്ചതിന്റെ ബലത്തില്‍ അവിടുന്നും ഇവിടുന്നും എന്തൊക്കെയോ എഴുതുന്നു.
വായിക്കാന്‍ രസം തൊന്നീട്ടില്ല. ആകെ ഒരു ഏച്ചു കെട്ടല്‍ ആണു എല്ലാ പോസ്റ്റിലും .
പല ശൈലികള്‍ കൂടിച്ചേര്‍ ന്നു വികൃതമായ പോലെ. വലിയ എഴുത്തുകാരന്‍ ആണെന്ന ഒരു ഭാവവും . സത്യമായിട്ടും ബോര്‍ ആണു മാഷെ. ആളുകളെ ഇങ്ങനെ കൊല്ലണോ?

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com